Times Kerala

അറബിക്കടലിൽ ന്യൂനമർദ്ദം ; ചുഴലിക്കാറ്റിന് സാധ്യതയേറുന്നു

 
അറബിക്കടലിൽ ന്യൂനമർദ്ദം ; ചുഴലിക്കാറ്റിന് സാധ്യതയേറുന്നു

തിരുവനന്തപുരം:  അറബിക്കടലിൽ ന്യൂനമർദ്ദം ഉടലെടുക്കുമെന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യതയേറിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് 240 കിലോമീറ്റർ അകലെ അറബിക്കടലിൽ ന്യൂനമർദമുണ്ടാകും . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മണിക്കൂറിൽ 40-50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനാണ് സാധ്യത. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Related Topics

Share this story