Times Kerala

എ ടി എമുകളില്‍ മോഷണം ; മോഷണംപോകുന്നതോ സാനിറ്റൈസറും , പരാതിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍

 
എ ടി എമുകളില്‍ മോഷണം ; മോഷണംപോകുന്നതോ സാനിറ്റൈസറും , പരാതിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍

കക്കോടി: സംസ്ഥാനത്തെ എടിഎമുകളില്‍ മോഷണം .മോഷണംപോകുന്നതോ സാനിറ്റൈസറും . കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമില്‍ നിന്ന് ഒറ്റ ദിവസം മോഷണം പോയത് അര ലിറ്ററിന്റെ രണ്ട് സാനിറ്റൈസറാണ്.അതെസമയം മോഷണം നടക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.കക്കോടി എസ്ബിഐ എടിഎമില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളാണ് പുറത്ത് വന്നത് . ഒരാള്‍ വന്ന് പണമെടുത്ത് സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ കഴുകി. തിരക്കുള്ള സമയമായിട്ട് കൂടി അര ലിറ്റര്‍ സാനിറ്റൈസറിന്‍റെ ബോടിലുമെടുത്ത് ഒന്നുമറിയാത്ത പോലെ നടന്നുപോയി. രണ്ടാമത്തെയാള്‍ വന്ന് എടിഎമില്‍ നിന്ന് പണം എടുക്കുന്നത് പോലെ അഭിനയിച്ചു. അവിടെയുണ്ടായിരുന്ന ഒരു കുപ്പി സാനിറ്റൈസര്‍ ഇയാളും കൊണ്ടുപോയി. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നത്.

Related Topics

Share this story