Times Kerala

ഒരു വ്യത്യസ്തമായ ആക്ഷൻ രംഗം ! ഷൂട്ടിങ്ങിനായി ശരീരത്തിൽ തീകൊളുത്തി മൂന്നാം നിലയിൽ നിന്നും ചാടുന്ന സ്റ്റണ്ട് മാൻ – വീഡിയോ കാണാം

 
ഒരു വ്യത്യസ്തമായ ആക്ഷൻ രംഗം ! ഷൂട്ടിങ്ങിനായി ശരീരത്തിൽ തീകൊളുത്തി മൂന്നാം നിലയിൽ നിന്നും ചാടുന്ന സ്റ്റണ്ട് മാൻ – വീഡിയോ കാണാം

ശരീരത്തിൽ തീകൊളുത്തിയശേഷം മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടുന്ന ഒരു സ്റ്റണ്ട് മാൻ !! ഒരു വ്യത്യസ്തമായ ആക്ഷൻ രംഗം വളരെ കൃത്യതയോടെ പാകപ്പിഴകളില്ലാതെ ചിത്രീകരിച്ചിരിയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്. ” ഹ്യൂമൻ ടോർച് “, “ഹൈ ഫാൾ ” എന്നീ രണ്ട് വ്യത്യസ്തമായ സംഘട്ടന രീതികൾ കോർത്തിണക്കിക്കൊണ്ട് സ്റ്റണ്ട് വിദഗ്ധനായ 25 വയസ്സുകാരൻ ബ്രയാൻ വിജിയറാണ് ദേഹത്തു മുഴുവൻ തീപടർത്തിക്കൊണ്ട് മൂന്നാം നിലയിൽ നിന്നും താഴെയുള്ള പ്രത്യേക എയർ ബാഗിലേയ്ക്ക് എടുത്തുചാടിയത്. ഫ്രഞ്ചുകാരനായ ഇയാൾ നെറ്റ് ഫ്ലിക്സ് ചാനലിലെ “ലുപിൻ”, “ലാ റെവല്യൂഷൻ ” എന്നീ പരിപാടികളിലൂടെ പ്രശസ്തനാണ്. ക്യാമ്പസ് യുണിവേഴ്‌സ് കാസ്കേയ്ഡ് എന്ന സ്ഥാപനമാണ് വളരെ നിയന്ത്രിതമായ സാഹചര്യങ്ങളൊരുക്കി ഈ രംഗം ചിത്രീകരിച്ചത്.

Related Topics

Share this story