Times Kerala

അട്ടപ്പാടിയിൽ പത്താംക്‌ളാസ്സ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

 
അട്ടപ്പാടിയിൽ പത്താംക്‌ളാസ്സ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി പുതൂർ പഞ്ചായത്ത് പാലൂർ ആനക്കട്ടിയിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കളുമായി വഴക്കിട്ട് ഇന്നലെ വൈകുന്നേരം വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂ എന്നും അഗളി പോലീസ് ഇൻസ്പെക്ടർ മഞ്ചിത് ലാൽ വ്യക്തമാക്കി

Related Topics

Share this story