Times Kerala

യോ​ഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി

 
യോ​ഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി

ലഖ്നൗ: യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. യോ​ഗി ആദിത്യനാഥിനെ അപഹാസ്യപ്പെടുത്തിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച്‌ ഞായറാഴ്ച ​ഗോരാഖ്പൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമത്തില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് ​ഗോരാഖ്പൂര്‍ പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയതായും പൊലീസ് കൂട്ടിച്ചെര്‍ത്തു .

കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരാണ് അറസ്റ്റിലായത്. മുഖ്യ മന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story