Times Kerala

മലയാളി യുവാവ് ഇസ്രയേലില്‍ കുത്തേറ്റ് മരിച്ചു

 
മലയാളി യുവാവ് ഇസ്രയേലില്‍ കുത്തേറ്റ് മരിച്ചു

ടെല്‍ അവീവ്: ഇസ്രയേലില്‍ മലയാളി കുത്തേറ്റ് മരിച്ചു . ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍അവീവിലെ സതേണ്‍ നേവ് ഷണല്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്‍റിലാണ് 40 കാരനായ ജെറോം അര്‍തര്‍ ഫിലിപ്പ് കുത്തേറ്റ് മരിച്ചത്. സുഹൃത്തും മറ്റൊരു മലയാളിയുമായ പീറ്റര്‍ സേവ്യര്‍ (60) പരിക്കേറ്റ് ആശുപത്രിയിലാണ്. ഗുരുതരമായി പരുക്കേറ്റ ജെറോമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജെറോം അര്‍തര്‍ ഫിലിപ്പിന്‍റെ കൊലപാതകത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി . ഇരുവരും ഇന്ത്യക്കാരാണെന്ന് പൊലീസ് പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരും മരിച്ച ജെറോമിന്‍റെ സഹമുറിയന്മാരായിരുന്നു. ജെറോം അര്‍തര്‍ ഫിലിപ്പും, പീറ്റര്‍ സേവ്യറും മലയാളികളാണ്. എന്നാല്‍ അറസ്റ്റിലായ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് മാത്രമേ വിവരമുള്ളു .

Related Topics

Share this story