Times Kerala

കോവിഡ് 19 :പാലക്കാട് ജില്ലയില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജം

 


പാലക്കാട്: ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ ജില്ലാ ആശുപത്രി, കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് മെഡിക്കല്‍ കോളേജ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി ,മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവയ്ക്ക് പുറമെ 10 ഡൊമിസിലറി കെയര്‍ സെന്ററുകളും കഞ്ചിക്കോട് കിന്‍ഫ്രയില്‍ ഒരു സി.എഫ്.എല്‍.ടി.സി.യും സജ്ജമാക്കിയിട്ടുണ്ട്.

കൂടാതെ പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ 700 ബെഡുകളും വിക്ടോറിയ കോളേജ് ഗേള്‍സ് ഹോസ്റ്റലില്‍ 160 ബെഡുകളും സി.എഫ്.എല്‍.ടി.സിയ്ക്കായി ഒരുക്കിയിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ്, ചിറ്റൂര്‍ ഗവ.കോളേജ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍, ശങ്കര്‍ ഹോസ്പിറ്റല്‍ ചെര്‍പ്പുളശ്ശേരി, അല്‍ അമീന്‍ കോളേജ് ഹോസ്റ്റല്‍ ഷൊര്‍ണൂര്‍ , ലീഡ് കോളേജ് പുതുപ്പരിയാരം, അഗളി കില, ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളേജ്, കോങ്ങാട് പ്രീമെട്രിക് ഹോസ്റ്റല്‍, കരിമ്പ ബഥനി സ്‌കൂള്‍, പട്ടാമ്പി ജി.യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലായി 10 ഡൊമിസിലറി സെന്ററുകളാണ് കണ്ടെത്തിയിട്ടുള്ളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കും. 10 ഡൊമിസിലറി സെന്ററുകളിലായി 925 ബെഡ്ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഡൊമിസിലറി സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളേജ്, റെയില്‍വേ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി 88 ഐ.സി.യു. ബെഡ്ഡുകളും, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 49 ഐ.സി.യു. ബെഡ്ഡുകളും ഉള്‍പ്പടെ 137 ഐ.സി.യു ബെഡുകള്‍ സജ്ജമാണ്. ജില്ലാ ആശുപത്രി, റെയില്‍വേ ഹോസ്പിറ്റല്‍, മാങ്ങോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായി 39 വെന്റിലേറ്റര്‍ ബെഡ്ഡുകളും, സ്വകാര്യ ആശുപത്രികളിലായി 21 ബെഡുകളും ഉള്‍പ്പെടെ ജില്ലയില്‍ ആകെ 60 വെന്റിലേറ്റര്‍ ബെഡുകളുണ്ട്. കൂടാതെ അടിയന്തിര ആവശ്യങ്ങള്‍ക്കായി 143 ഓക്സിജന്‍ പോയിന്റുകള്‍, 200 ഓക്സിജന്‍ സിലിണ്ടറുകള്‍, 261 ഓക്സിജന്‍ ബെഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട

Related Topics

Share this story