Times Kerala

എസ്ബിഐ ഭവനവായ്പ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും

 
എസ്ബിഐ ഭവനവായ്പ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ ധന കാര്യ സ്ഥാപനമായ എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു. ജൂലായ് ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടുള്ള വായ്പ പലിശയിലേയ്ക്ക് മാറാം. 2010നുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലേയ്ക്ക് ഇടിഞ്ഞത്.

സേവിങ്‌സ് അക്കൗണ്ടിലെ നിരക്കും ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള പലിശയും മാര്‍ച്ചില്‍തന്നെ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരുന്നു. നിലവിലുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് പ്രകാരം ഭവന വായ്പ തുടര്‍ന്നും നല്‍കും. എസ്ബിഐയുടെ 75 ലക്ഷത്തിന്റെ ഭവനവായ്പയ്ക്ക് 8.55 ശതമാനമാണ് നിലവില്‍ പലിശ ഈടാക്കുന്നത്. പുതിയ സംവിധാനത്തിലേയ്ക്ക് മാറുമ്പോള്‍ റിപ്പോ നിരക്കിനൊപ്പം 2.25ശതമാനംകൂടി ചേര്‍ത്തിയുള്ള പലിശയാണ് ഈടാക്കുക .

Related Topics

Share this story