Times Kerala

പ്രകാശൻ തമ്പിയെ ചോദ്യം ചെയ്തു ; മൊഴി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും ക്രൈംബ്രാഞ്ച്

 
പ്രകാശൻ തമ്പിയെ ചോദ്യം ചെയ്തു ; മൊഴി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ  കാറപകടവുമായി  ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച്  പ്രകാശന്‍ തമ്പിയെ ചോദ്യം  ചെയ്യുന്നത് പൂർത്തിയാക്കി . മൊഴി പരിശോധിച്ച ശേഷം തുടർ നടപടികൾ  സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച്  അന്വേഷണ സംഘം പറഞ്ഞു . ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്‍ന്നാണ് മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നിലിവില്‍ സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട് കാക്കനാട് ജയിലിൽ കഴിയുകയാണ്  പ്രകാശന്‍ തമ്പി.

Related Topics

Share this story