Times Kerala

റഷ്യ- യുഎസ് സൈനിക സoഘർഷം തുടരുന്നു

 
റഷ്യ- യുഎസ് സൈനിക സoഘർഷം തുടരുന്നു

യുഎസ്‌ – റഷ്യ സൈനിക സoഘർഷം തുടരുന്നു.കഴിഞ്ഞ ദിവസം പസഫിക് സമുദ്രത്തില്‍ ഇരു രാജ്യങ്ങളുടേയും യുദ്ധകപ്പലുകള്‍ കൂട്ടിമുട്ടലിന്‍റെ വക്കിലെത്തി. സംഭവത്തില്‍ തർക്കവുമായി ഇരുവിഭാഗവും രംഗത്തെത്തി.  റഷ്യ- അമേരിക്ക യുദ്ധകപ്പലുകള്‍ 50 മുതല്‍ 165 ഫീറ്റ് വ്യത്യാസത്തിലാണ് വന്നത്. വലിയൊരു കൂട്ടിമുട്ടല്‍ ഒഴിവായത് തങ്ങളുടെ അടിയന്തര ഇടപെടല്‍ മൂലമാണെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്.

സംഭവം നടന്നത് ഫിലിപ്പൈന്‍ സമുദ്രത്തിലാണെന്നും അമേരിക്കയും കിഴക്കന്‍ ചൈനാ കടലിലാണെന്ന് റഷ്യയും പറയുന്നു. എന്നാൽ റഷ്യയില്‍ നിന്നും വിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് സംഭവം നടന്നത്. റഷ്യ അമേരിക്കന്‍ വിമാനം നിരീക്ഷിക്കുകയാണെ യു.എസ് നേവിയുടെ ആരോപണം ഉയര്‍ന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം ഉടലടുത്തത് . ഇത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ വഷളാക്കിയേക്കാം.

Related Topics

Share this story