Times Kerala

അവൻ ഇങ്ങനെ ആയിരുന്നില്ല, അച്ഛൻ മരിച്ചിട്ടും വീട്ടിൽ വന്നില്ല, അഞ്ചു വർഷമായി കണ്ടിട്ടില്ല; വികാരാധീനയായി സനു മോഹന്‍റെ അമ്മ

 
അവൻ ഇങ്ങനെ ആയിരുന്നില്ല, അച്ഛൻ മരിച്ചിട്ടും വീട്ടിൽ വന്നില്ല, അഞ്ചു വർഷമായി കണ്ടിട്ടില്ല; വികാരാധീനയായി സനു മോഹന്‍റെ അമ്മ

ആലപ്പുഴ:13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സനു മോഹനെക്കുറിച്ച് പ്രതികരിച് മാതാവ്.മകൻ ഒരിക്കലും ഇങ്ങനെയായിരുന്നില്ലന്നും 5 വർഷമായി മകൻ വീട്ടിൽ വന്നിട്ടെന്നുമാണ് അമ്മ പറഞ്ഞത്.6 മാസമായി മകൻ നാട്ടിൽ വന്നെങ്കിലും അമ്മയെ കാണാൻ എത്തിയിരുന്നില്ല.അതിനാൽ തന്നെ മകനുമായി സംസാരിക്കാനോ കാണാനോ തനിക് കഴിഞ്ഞില്ലെന്നും അമ്മ പറഞ്ഞു.വൈഗ മരിച്ചതിനു ശേഷമാണ് ഇവർ കൊച്ചിയിലുള്ള കാര്യം അമ്മ അറിയുന്നത്. കടബാധ്യത മൂലമാണ് വൈഗ എന്ന പതിമൂന്നുകാരിയെ ശ്വാസം മുട്ടിച്ചും അതിനുശേഷം പുഴയിലെറിഞ്ഞും സനു മോഹൻ കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയതിനുശേഷം താനും ആത്‍മഹത്യ ചെയ്യാനാണ് ഇരുന്നതെന്നും എന്നാൽ ഭയം കാരണം ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് പോലീസിനോട് ഇയാൾ മൊഴി നൽകിയത്. എന്നാൽ കൂടുതല്‍ ചോദ്യം ചെയ്യലിന്  വിധേയനാക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

Related Topics

Share this story