Times Kerala

ആലപ്പുഴ ജില്ലയിൽ മാസ് ഡ്രൈവിൻ്റെ ഭാഗമായി 25,129 പേരെ പരിശോധിച്ചു  

 
ആലപ്പുഴ ജില്ലയിൽ മാസ് ഡ്രൈവിൻ്റെ ഭാഗമായി 25,129 പേരെ പരിശോധിച്ചു  

ആലപ്പുഴ :ജില്ലയിൽ രണ്ടു ദിവസമായി നടന്ന  കോവിഡ് മാസ് ഡ്രൈവിൻ്റെ ഭാഗമായി 25,129 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ജില്ല മെഡിക്കൽ ഓഫീസർ പറഞ്ഞു. 12 സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും മൊബൈൽ സംഘത്തിൻ്റെയും നേതൃത്വത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടന്നത്.

വെള്ളിയാഴ്ച 12,488 പേരെയും ശനിയാഴ്ച 12,641 പേരെയും പരിശോധിച്ചു.അതേ സമയം ജില്ലയിൽ ഇന്ന്   908 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .   10പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .  893 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 5 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല .294 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 82705 പേർ രോഗ മുക്തരായി.4562 പേർ ചികിത്സയിലുണ്ട്.

Related Topics

Share this story