Times Kerala

സൈബീരിയയിൽ നിന്നും കണ്ടെടുത്ത 3000 വർഷം പഴക്കമുള്ള പടയാളികളെയും കുതിരകളെയും ക്ലോൺ ചെയ്യണമെന്ന ആവശ്യവുമായി റഷ്യൻ പ്രതിരോധമന്ത്രി

 
സൈബീരിയയിൽ നിന്നും കണ്ടെടുത്ത 3000 വർഷം പഴക്കമുള്ള പടയാളികളെയും കുതിരകളെയും ക്ലോൺ ചെയ്യണമെന്ന ആവശ്യവുമായി റഷ്യൻ പ്രതിരോധമന്ത്രി

ഉക്രൈൻ അതിർത്തിയിൽ സേനയെ വിന്യസിച്ചിരിയ്ക്കുന്ന ഈ സമയത്താണ് റഷ്യയിലെ പ്രതിരോധമന്ത്രി സെർജി ഷോയിഗുവിന് പുതിയൊരാഗ്രഹം. സൈബീരിയയിൽ നിന്നും കണ്ടെടുത്ത 3000 വർഷം പഴക്കമുള്ള പടയാളികളെയും കുതിരകളെയും ക്ലോൺ ചെയ്യണമെന്ന്. അവിടുത്തെ മണ്ണിൽ നിന്നും ഡി എൻ എ കിട്ടുകയാണെങ്കിൽ അത്തരത്തിലൊരു പരീക്ഷണം നടത്തുന്നത് നന്നായിരിക്കും എന്നാണു മന്ത്രിയുടെ അഭിപ്രായം. സൈബീരിയയിൽ, തുവയിലെ രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്താണ് നാടോടികളായ യോദ്ധാക്കളുടെയും അവരുടെ കുതിരകളെയും അടക്കം ചെയ്തിരിയ്ക്കുന്ന പുരാതന തുനുഗ് ശ്മശാനമുള്ളത്. മൂന്നുവർഷം മുൻപ് തന്നെ സ്വിസ് പുരാവസ്തുഗവേഷകരുടെ സഹായത്തോടെ സെർജി ഷോയിഗു, ഈ പ്രദേശം ഖനനം ചെയ്യുന്നതിനുള്ള നടപടികളാരംഭിച്ചിരുന്നു. ” ഇവിടെ നിന്നും ഡി എൻ എ പോലുള്ള ജൈവവസ്തുക്കൾ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നാണ് പുതിനുമായി ഏറ്റവും അടുത്ത ബന്ധമുള്ള സെർജി ഷോയിഗു മാധ്യമങ്ങളോട് പറഞ്ഞത്.

Related Topics

Share this story