Times Kerala

ഭീമ ജൂവല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു

 
ഭീമ ജൂവല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: ഭീമ ജൂവല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് മ്യുസിയം പോലീസ് പുറത്ത് വിട്ടത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഭീമ ജൂവല്ലറി ഉടമ ഡോ. ബി.ഗോവിന്ദൻ്റെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന വജ്രാഭരണങ്ങളും 6000 രൂപയുമാണ് കവർന്നത്. രാജ്ഭവൻ ഉൾപ്പടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് കവർച്ച നടന്നത്. ആസൂത്രിതമായി നടത്തിയ മോഷണത്തിന് പിന്നിൽ ഉത്തരേന്ത്യക്കാരാണെന്ന നിഗമനത്തിലാണ് പൊലീസ്.

Related Topics

Share this story