Times Kerala

ട്യൂഷനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർഥിയുടെ മൃതദേഹം കായലിൽ

 
ട്യൂഷനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർഥിയുടെ മൃതദേഹം കായലിൽ

ആലപ്പുഴ: കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കായലിൽ കണ്ടെത്തി. മുതുകുളം തെക്ക്പുത്തൻ കണ്ടത്തിൽ മോഹൻദാസിന്‍റെ മകൻ അതുൽ(17)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ട്യൂഷനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ അതുലിനെ പിന്നീട് കാണാതാകുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാത്രി പത്തരയോടെ മീൻ പിടുത്തക്കാരുടെ നീറ്റുവലയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് ജെട്ടിയിലെത്തിച്ച മൃതദേഹം കനകക്കുന്ന് പോലീസെത്തി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് ഫലം വന്നശേഷം പോസ്റ്റുമോർട്ടം നടത്തും.

Related Topics

Share this story