Times Kerala

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ അടിയന്തരമായി 50 ലക്ഷം വാക്‌സിന്‍ വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

 
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ അടിയന്തരമായി 50 ലക്ഷം വാക്‌സിന്‍ വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കേരളത്തിന് അൻപത് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ. 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത് അതിൽ 56.75 ലക്ഷം ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. അതേസമയം, കേരളത്തില്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവില്ലയെന്നും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓക്‌സിജന്‍ ക്ഷാമമുണ്ടായേക്കാമെന്നും അതിനാല്‍ ഓക്ജ്സിന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം എന്നും അറിയിച്ചു. അതേസമയം, കേരളത്തില്‍ മാര്‍ച്ച് അവസാനം കേസുകള്‍ കുറഞ്ഞിരുന്നെങ്കിലും നിലവില്‍ കേസുകള്‍ പ്രതിദിനം കൂടുകയാണ്. സംസ്ഥാനത്ത്‌ 11.89 ലക്ഷം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 1.39 കോടി ടെസ്റ്റുകള്‍ നടത്തിയതായാണ് റിപ്പോർട്ട്.

Related Topics

Share this story