Times Kerala

പൃഥ്വിരാജ് നായകനാകുന്ന കടുവ ;ചിത്രീകരണം ഇന്ന് ആരംഭിക്കും

 
പൃഥ്വിരാജ് നായകനാകുന്ന കടുവ ;ചിത്രീകരണം ഇന്ന് ആരംഭിക്കും

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ സിനിമ കടുവയുടെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിക്കും .ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിർമാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റിസിന്‍റെ ഹർജിയിൽ ചിത്രീകരണത്തിന് കഴിഞ്ഞ ആഴ്ച ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി സ്റ്റേ നൽകിയിരുന്നു. തിരക്കഥാകൃത്തായ ജിനു എബ്രഹാമിന് 3 വര്ഷം മുൻപ് 10 ലക്ഷം രൂപ നല്‍കി കരാര്‍ പ്രകാരം സ്വന്തമാക്കിയതായിരുന്നു സിനിമയുടെ തിരക്കഥ.എന്നാൽ പിന്നീടത് നടന്‍ പൃഥിരാജ് സുകുമാരന്‍റെ പ്രൊഡക്ഷന്‍ കമ്പനിക്ക് നല്കുകയായിരുന്നു എന്നുമാണ് അനുരാഗ് ഹർജിയിൽ ഉന്നയിച്ചതിൽ പ്രകാരമായിരുന്നു കോടതി നടപടി എടുത്തത് .എന്നാൽ ഇന്ന് മുതൽ സിനിമയുടെ ചിത്രീകരണം തുടങ്ങുകയാണെന്ന് പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവച്ചത് . “അവർക്ക് ഒരു പോരാട്ടമായിരുന്നു വേണ്ടത്… അവൻ അവർക്ക് ഒരു യുദ്ധം നൽകി!” എന്ന ടാഗ് ലൈനോടെ ചിത്രത്തിന്റെ പോസ്റ്ററും താരം പുറത്തുവിട്ടു .

Related Topics

Share this story