Times Kerala

ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചു നിൽക്കണമെന്ന് സീതാറാം യച്ചൂരി

 
ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചു നിൽക്കണമെന്ന് സീതാറാം യച്ചൂരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലുണ്ടായ ഫലത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ഥിക്കായും സിപിഎം നേതാക്കള്‍ കാര്‍ത്തി ചിദംബരത്തിനു വേണ്ടിയും പ്രചാരണം നടത്തിയത് 22 പേജുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ച്‌ യച്ചൂരി ഓര്‍മിപ്പിച്ചു.

Related Topics

Share this story