Times Kerala

ഏഷ്യാനെറ്റിൽ പുതിയ പരമ്പര; ബാലഹനുമാൻ

 
ഏഷ്യാനെറ്റിൽ പുതിയ പരമ്പര; ബാലഹനുമാൻ

" ബാലഹനുമാൻ " പരമ്പര വീര ഹനുമാന്റെ ഇതിഹാസ കഥയല്ല മറിച്ച്
ഭൂമിയിലെ എല്ലാ സൃഷ്ടികളെയും ദൈവം സംരക്ഷിക്കുന്നു എന്ന
വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത് . അദൃശ്യനായ
ഹനുമാൻ മൂന്ന് ചെറിയ സുഹൃത്തുക്കൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും
അവരുടെ സങ്കടങ്ങൾ അറിയുകയും ചെയ്യുന്നു. ഈ മൂന്ന് കുട്ടികളെയും അവർ
അറിയാതെ വീഴുന്ന അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബാലഹനുമാൻ തന്റെ
വാലും ഗദയും ഉപയോഗിച്ച് അത്ഭുതങ്ങൾ ചെയ്യുന്നു, ഇത് കുട്ടികളെ
സന്തോഷിപ്പിക്കുകയും അവരെ കൂട്ടുകാർക്കിടയിൽ നായകന്മാരാക്കുകയും
ചെയ്യുന്നു. സമൂഹത്തിലെ ദുഷ്ടശക്തികൾക്കെതിരെ ഹനുമാൻ പ്രതികരിക്കുന്നു.
ദു:ഖിതർക്കും പീഡിതർക്കും ആശ്വാസവും സന്തോഷവും നൽകി കഥ
പുരോഗമിക്കുന്നു .

" ബാലഹനുമാൻ " ഏഷ്യാനെറ്റിൽ ഏപ്രിൽ 19 മുതൽ തിങ്കൾ മുതൽ ശനി വരെ
വൈകുന്നേരം 6.30 നു സംപ്രേക്ഷണം ചെയ്യുന്നു.

Related Topics

Share this story