Times Kerala

കോഴിക്കോട് ജില്ലയിലെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു

 
കോഴിക്കോട് ജില്ലയിലെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. രോഗവ്യാപനം രൂക്ഷമാകുമ്പോഴും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഇതോടെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു- സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു. തൊഴില്‍-അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് ഈ പ്രദേശങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.

Related Topics

Share this story