Times Kerala

ദുബായ് ബസപകടത്തില്‍ മരിച്ച മലയാളികള്‍ എട്ടായി

 
ദുബായ് ബസപകടത്തില്‍ മരിച്ച മലയാളികള്‍ എട്ടായി

ഷാര്‍ജ : ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടു മലയാളികളടക്കം പതിനേഴു പേരായി . തലശ്ശേരി സ്വദേശിയായ ഉമ്മര്‍, മകന്‍ നബീല്‍, തിരുവനന്തപുരം സ്വദേശി ദീപകുമാര്‍, തൃശൂരില്‍ നിന്നുള്ള ജമാലുദീന്‍, കിരണ്‍ ജോണി, വാസുദേവന്‍, കോട്ടയം സ്വദേശി വിമല്‍ കുമാര്‍, രാജന്‍ ഗോപാലന്‍ എന്നിവരെ തിരിച്ചറിഞ്ഞു. മസ്ക്കറ്റില്‍ നിന്ന് ദുബായിലേക്കു വന്ന ബസാണ് അപകടത്തില്‍പെട്ടത്. മരിച്ച പതിനേഴു പേരില്‍ പന്ത്രണ്ടുപേര്‍ ഇന്ത്യക്കാരാണ്. 31 പേരായിരുന്നു ബസിലുണ്ടായിരുന്നത്. രണ്ടു പാക് സ്വദേശികള്‍, അയര്‍ലന്‍ഡ്, ഒമാന്‍ സ്വദേശികളും മരിച്ചു. തൃശൂര്‍ തളിപ്പറമ്ബ് സ്വദേശി ജമാലുദീന്‍ അറക്കവീട്ടില്‍ ദുബായില്‍ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് യുഎഇ സമയം 5.40 നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ എക്സിറ്റിനു സമീപമാണ് അപകടമുണ്ടായത്. ബസിനു പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറിലിടിച്ചായിരുന്നു അപകടം. മരിച്ച തിരുവനന്തപുരം മാധവപുരം സ്വദേശി ദീപ കുമാറിന്‍റെ ഭാര്യയും മകളും ഉള്‍പ്പെടെ അഞ്ചുപേര്‍ പരുക്കേറ്റു ചികില്‍സയിലാണ്. ദുബായ് ഇന്ത്യന്‍ കോണസുല്‍ ജനറല്‍ വിപുലിന്‍റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യാക്കാരുടെ ചികില്‍സയ്ക്കായി നടപടികള്‍ സ്വീകരിച്ചുവെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ സഹായത്തിനായി ദുബായില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു.

Related Topics

Share this story