Times Kerala

റഷ്യ അമേരിക്ക യുദ്ധക്കപ്പലുകളുടെ കൂട്ടിയിടി; ഒഴിവായത് വൻ ദുരന്തം

 
റഷ്യ അമേരിക്ക യുദ്ധക്കപ്പലുകളുടെ കൂട്ടിയിടി; ഒഴിവായത് വൻ ദുരന്തം

ടോ​​​ക്കി​​​യോ: കി​​​ഴ​​​ക്ക​​​ൻ ചൈ​​​നാ സ​​​മു​​​ദ്ര​​​ത്തി​​​ൽ റ​​​ഷ്യ​​​യു​​​ടെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ തമ്മിൽ കൂട്ടിയിടി ഒഴിവായി. 50 മീ​​​റ്റ​​​ർ അ​​​ടു​​​ത്തെ​​​ത്തി​​​യ യുദ്ധ കപ്പലുകൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഏ​​​ഴാം ക​​​പ്പ​​​ൽ​​​പ്പ​​​ട​​​യി​​​ലെ മി​​​സൈ​​​ൽ​​​വാ​​​ഹ​​​ക ക​​​പ്പ​​​ലാ​​​യ യു​​​എ​​​സ്എ​​​സ് ചാ​​​ൻ​​​സ​​​ലേ​​​ഴ്സ് വി​​​ല്ല​​​യു​​​ടെ പി​​​ന്നാ​​​ലെ സ​​​ഞ്ച​​​രി​​​ച്ച റ​​​ഷ്യ​​​യു​​​ടെ പ​​​സ​​​ഫി​​​ക് ക​​​പ്പ​​​ൽ​​​പ്പ​​​ട​​​യി​​​ലെ അ​​​ഡ്മി​​​റ​​​ൽ വി​​​നോ​​​ഗ്ര​​​ദോ​​​വ് എ​​​ന്ന ന​​​ശീ​​​ക​​​ര​​​ണി​​​ക്ക​​​പ്പ​​​ൽ പെ​​​ട്ടെ​​​ന്നു വേ​​​ഗം കൂ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു അ​​​മേ​​​രി​​​ക്കൻ പ്രസ്താവന കുറിപ്പിൽ പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. എന്നാൽ റ​​​ഷ്യ​​​ൻ ന​​​ശീ​​​ക​​​ര​​​ണി​​​ക്ക​​​പ്പ​​​ലി​​​ന്‍റെ പാ​​​ത​​​യി​​​ലേ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​പ്പൽ പാ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു റ​​​ഷ്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Related Topics

Share this story