Times Kerala

എസ്എസ്എൽസി ക്ലാസുകൾ മെയ് മുതൽ ഓൺലൈനായി ആരംഭിക്കും; മറ്റുള്ള ക്ലാസുകൾ സംബന്ധിച്ച് തീരുമാനം പിന്നീട്

 
എസ്എസ്എൽസി ക്ലാസുകൾ മെയ് മുതൽ ഓൺലൈനായി ആരംഭിക്കും; മറ്റുള്ള ക്ലാസുകൾ സംബന്ധിച്ച് തീരുമാനം പിന്നീട്

തിരുവനന്തപുരം: വരുന്ന അധ്യയന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഈ അധ്യയന വര്ഷം മെയ്‌ മുതൽ തന്നെ ഓൺലൈനായി ക്ലാസ് ആരംഭിക്കാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ക്ലാസുകൾ ആരംഭിക്കും.നിലവിലെ സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വൈകും. ഒൻപതാം ക്ലാസിൽ നിന്ന് പത്താം തരത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് വേഗം തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. മറ്റുള്ള ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുതിയ മന്ത്രിസഭാ ചുമതല ഏറ്റ ശേഷം തീരുമാനിക്കും.

Related Topics

Share this story