Times Kerala

സൂയസ് കനാലിൽ തടസ്സം സൃഷ്‌ടിച്ച ഭീമാകാരൻ കപ്പലിനെ പിടിച്ചെടുത്ത് ഈജിപ്ത് ; കോടതി നടപടി നഷ്ടപരിഹാരം നല്കാത്തതിനെത്തുടർന്ന്

 
സൂയസ് കനാലിൽ തടസ്സം സൃഷ്‌ടിച്ച ഭീമാകാരൻ കപ്പലിനെ പിടിച്ചെടുത്ത് ഈജിപ്ത് ; കോടതി നടപടി നഷ്ടപരിഹാരം നല്കാത്തതിനെത്തുടർന്ന്

ഒരാഴ്ചയോളം ആഗോള വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് സൂയസ് കനാലിനു കുറുകെ കിടന്ന ‘എവർ ഗിവൺ ‘ എന്ന കപ്പലിനെ പിടിച്ചെടുത്ത് ഈജിപ്ത്. നഷ്ടപരിഹാരത്തുകയായ 900 ദശലക്ഷം ഡോളർ (ഏകദേശം 6771 കോടി രൂപ) നല്കാത്തതിനെത്തുടർന്നാണ് ഈ കോടതിവിധി. നഷ്ടപരിഹാരം നല്കുന്നതുവരെ കപ്പൽ വിട്ടുകൊടുക്കില്ലെന്ന് കനാൽ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. ജപ്പാനീസ് ഉടമസ്ഥതയിലുള്ള തായ്‌വാൻ ഉപയോഗിച്ച ഈ ചരക്കുകപ്പൽ മാർച്ച് 23 നാണ് മണൽക്കാറ്റിനെത്തുടർന്ന് കനാലിനു കുറുകെ വ്യാപാരതടസ്സം സൃഷ്ടിച്ചുകൊണ്ട് കുടുങ്ങികിടന്നത്. ഈജിപ്തിലെ അധികൃതരുടെയും അന്താരാഷ്ട്ര സംഘങ്ങളുടെയും സഹായത്തോടെ ഒരാഴ്ചയെടുത്താണ് കുടുങ്ങിയ കപ്പലിനെ വീണ്ടെടുത്തത്. ഈജിപ്തിന് സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ് സൂയസ് കനാൽ. ജലപാത തടസ്സപ്പെട്ട ഓരോ ദിവസവും 12 മുതൽ 15 മില്യൺ ഡോളർ വരെ വരുമാനം നഷ്ടപ്പെട്ടതായാണ് കനാൽ അതോറിറ്റി അറിയിച്ചിരിയ്ക്കുന്നത്.

Related Topics

Share this story