Times Kerala

ബേപ്പൂർ ബോട്ട് അപകടത്തില്പെട്ടവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും 

 
ബേപ്പൂർ ബോട്ട് അപകടത്തില്പെട്ടവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും 

കോഴിക്കോട് :ബേപ്പൂർ ബോട്ട് അപകടത്തില്പെട്ടവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും .ഇന്നലെ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു .മംഗലാപുരത്ത് നിന്നും 80  കിലോമീറ്റര് അകലെ പുറംകടലിലാണ് അപകടമുണ്ടായത് .തിരച്ചിലിനായി  നാവിക സേനയുടെ സഹായം ഫിഷറീസ് മന്ത്രിയും ജില്ലാ കല്ലെക്ടറും തേടി .

ഞായറാഴ്ച്ച രാത്രി ബേപ്പൂരിൽ നിന്നും പുറപ്പെട്ട ബോട്ട് ആണ്  അപകടത്തിൽപെട്ടത് .സ്രാങ്കിനൊപ്പം 13  തൊഴിലാളികൾ ബോട്ടിലുണ്ട് .ഇതിൽ ഏഴ് പേർ  തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ സ്വദേശിയുമാണ് .സിംഗപ്പൂരിൽ നിന്നും ചരക്കുമായി മുംബൈയിലേക്ക് പോയ കപ്പൽ ഇടിച്ചാണ് അപകടമുണ്ടായത് .

Related Topics

Share this story