Times Kerala

എറണാകുളത്ത് അതിശക്തമായ കാറ്റും മഴയും

 
എറണാകുളത്ത് അതിശക്തമായ കാറ്റും മഴയും

കൊച്ചി :എറണാകുളത്ത് അതിശക്തമായ കാറ്റും മഴയും .കോതമംഗലം നെല്ലിമറ്റത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു .കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ നിരവധി മരങ്ങളാണ് വീണത് .

ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി മരങ്ങൾ മുറിച്ചു മാറ്റി .പെരുമ്പാവൂരിൽ ബാലറ്റ് മെഷീൻ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന്റെ സി സി ടി വി ക്യാമെറകൾ ഇടിമിന്നലിൽ കത്തി നശിച്ചു .പെരുമ്പാവൂർ ആശ്രമം സ്‌കൂളിലാണ് സംഭവം .

 

Related Topics

Share this story