Times Kerala

ഇന്ത്യയിൽ ഏറ്റവും വലിയ ബർഗർ ബാഷ് സംഘടിപ്പിച്ച് കെഎഫ്സി

 
ഇന്ത്യയിൽ ഏറ്റവും വലിയ ബർഗർ ബാഷ് സംഘടിപ്പിച്ച് കെഎഫ്സി

കെഎഫ്സി ഇന്ത്യ ഈ വർഷത്തെ ഏറ്റവും വലിയ വെർച്വൽ ബർഗർ പാർട്ടി ഹോസ്റ്റ് ചെയ്തതിനെ തുടർന്ന് ബർഗർ-ലാൻഡിൽ വലിയ ആകാംക്ഷയായിരുന്നു. കെഎഫ്സിയുടെ ബിഗ് ബർഗർ ബാഷ് ബർഗർ പ്രേമികൾ, പ്രമുഖ സോഷ്യൽ മീഡിയാ താരങ്ങൾ, ഫുഡ് കമ്മ്യൂണിറ്റികൾ, ബ്ലോഗർമാർ, രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ എന്നിവർ പുതിയ വാല്യു ബർഗറുകൾ രുചിക്കാനായി ഒത്തുകൂടി. ഈ ഒത്തുച്ചേരലിന് കൂടുതൽ രുചി പകർന്ന് കെഎഫ്സി ഫാനും ബോളിവുഡ് നടനുമായ അനിൽ കപൂറും ഉണ്ടായിരുന്നു. ബർഗറുകളോടുള്ള തന്‍റെ ഇഷ്ടത്തെക്കുറിച്ച് സംസാരിച്ച അനിൽ ആരാധകർക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ബർഗർ പാർട്ടിക്കായി വെർച്വലായി നടത്തിയ ഈ ഒത്തുകൂടലിൽ 500-ഓളം ആളുകൾ വിവിധ നഗരങ്ങളിൽ നിന്നായി പങ്കെടുത്തു.

“ഈ വർഷം ആദ്യം അവതരിപ്പിച്ച, കെഎഫ്സിയുടെ വാല്യു ബർഗറുകൾ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ക്യാമ്പെയ്ൻ ഫിലിമിൽ നിന്നുള്ള അനിൽ കപൂറിന്റെ വിഖ്യാത ഡയലോഗ് സോഷ്യൽ, ഓൺലൈൻ മാധ്യമങ്ങളിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. ബിഗ് ബർഗർ ബാഷിലൂടെ അല്ലാതെ കെഎഫ്സി ബർഗറുകൾ ആഘോഷിക്കാൻ മറ്റെന്താണ് മാർഗ്ഗമെന്നാണ് ഞങ്ങൾക്ക് തോന്നിയത്. കെഎഫ്സി ബർഗറുകളോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനായി ഞങ്ങൾ കെഎഫ്സി ആരാധകരെ ക്ഷണിച്ചു. അനിൽ കപൂറിനെ പോലെ പ്രശസ്തനായൊരു നടൻ ഒപ്പം കൂടിയതോടെ ഇത് ഈ വർഷത്തെ ഏറ്റവും വലിയ ബാഷായി മാറി” – കെഎഫ്സി ഇന്ത്യ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ, മോക്ഷ് ചോപ്ര പറഞ്ഞു.

“ഞാനൊരു ഭക്ഷണപ്രേമിയാണ്, ബർഗറുകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. കെഎഫ്സിയുടെ വാല്യു ബർഗറുകൾ എന്റെ താൽപ്പര്യങ്ങളോട് ചേർന്നു നിൽക്കുന്നതാണ്. അതുകൊണ്ടാണ് ഞാൻ കെഎഫ്സിയുടെ ബർഗർ ബാഷിൽ ചേരാൻ തീരുമാനിച്ചത്. രാജ്യത്തുടനീളമുള്ള കെഎഫ്സി ആരാധകരോടൊപ്പം കെഎഫ്സിയുടെ വാല്യു ബർഗറുകൾ ആസ്വദിക്കാൻ എനിക്കായി. ശരിക്കുമൊരു “ജക്കാസ്” നിമിഷമായിരുന്നു അത്” – അനിൽ കപൂർ പറഞ്ഞു.

ഈ വർഷം ആദ്യം അവതരിപ്പിച്ച വാല്യു ബർഗർ ക്യാമ്പെയ്നുകൾ ഉപഭോക്താക്കൾക്കും നെറ്റിസൺസിനും ഇടയിൽ പോപ്പുലറായിരുന്നു. Agar ye bun tikki burger hai to mai Sonam Kapoor hu, moocho ke saath എന്ന അനിൽ കപൂറിന്റെ ഡയലോഗ് പല ഫാൻസും പുനഃസൃഷ്ടിക്കുന്നത് കാണാനായി. രുചികരമായ ബർഗർ കഴിക്കുന്നതിനൊപ്പം അനിൽ കപൂറിന്റെ ഡയലോഗിന്റെ തങ്ങളുടേതായ പതിപ്പ് സൃഷ്ടിക്കാനും പങ്കെടുത്തവർ ഉത്സാഹം കാണിച്ചു. അനിൽ കപൂറിനൊപ്പം ബർഗർ കഴിക്കുന്നതിന്റെ സെൽഫി എടുത്താണ് ബർഗർ ബാഷ് അവസാനിച്ചത്. 69 രൂപ മുതൽ ആരംഭിക്കുന്ന, കെഎഫ്സിയുടെ വാല്യു ബർഗറുകൾ എല്ലാ കെഎഫ്സി റെസ്റ്റോറന്റുകളിലും കെഎഫ്സി ആപ്പിലും വെബ്സൈറ്റിലും ലഭിക്കും.

Related Topics

Share this story