Times Kerala

‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55-ന് ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു’; കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

 
‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55-ന് ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു’; കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ജലീലിന്റെ രാജി. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിന് മുന്‍പേ 3.55ന് ഇറങ്ങി ഓടുന്നത് ബാല്‍ ജലീലിന്റെ ഒരു ഹോബിയായിരുന്നു’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Related Topics

Share this story