Times Kerala

കോവിഡിന്റെ പേരിൽ പൊലീസ് ക്രൂരത; ഭക്ഷണം കഴിക്കുകയായിരുന്നു സ്ത്രീകളടക്കമുള്ളവരെ തല്ലിച്ചതച്ചു

 
കോവിഡിന്റെ പേരിൽ പൊലീസ് ക്രൂരത; ഭക്ഷണം കഴിക്കുകയായിരുന്നു സ്ത്രീകളടക്കമുള്ളവരെ തല്ലിച്ചതച്ചു

ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ കര്ഷണമാക്കുന്നതിന്റെ പേരിൽ കോയമ്പത്തൂരിൽ പൊലീസിന്റെ നരനായാട്ട് . കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് പൊലീസിന്റെ പൊതുജനങ്ങൾക്ക് നേരെ അതിക്രമം അഴിച്ചു വിട്ടത്. ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതയാണ് റിപ്പോർട്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കോവിഡ് മാനദണ്ഡപ്രകാരം തമിഴ്‌നാട്ടിൽ രാത്രി 11 മണിവരെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാമെന്നിരിക്കെ ഗാന്ധിപുരത്തെ ഒരു ഹോട്ടലിൽ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്‌ഐ മുത്തുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകളെയടക്കം ലാത്തികൊണ്ട് മർദ്ദിക്കുകയായിരുന്നു.കടയുടമ മോഹൻരാജ് ഉൾപ്പെടെ നാല് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും അക്രമാറ്റിക്കിൽ പരിക്കേറ്റിരുന്നു.തുടർന്നാണ്,സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു.

Related Topics

Share this story