Times Kerala

അമേരിക്കൻ പൊലീസിനെതിരെ പ്രതിഷേധം; ആഫ്രിക്കൻ വംശജനെ ഗതാഗതനിയമം ലംഘിച്ചതിനെത്തുടർന്ന് വെടിവച്ചു കൊന്നു

 
അമേരിക്കൻ പൊലീസിനെതിരെ പ്രതിഷേധം; ആഫ്രിക്കൻ വംശജനെ ഗതാഗതനിയമം ലംഘിച്ചതിനെത്തുടർന്ന് വെടിവച്ചു കൊന്നു

അമേരിക്ക: യുഎസ് പൊലീസ് ഇരുപതുകാരനായ ആഫ്രിക്കൻ വംശജനെ കൊലപ്പെടുത്തി. ഡൗൺടി റൈറ്റിനെയാണ് ബ്രൂക്‌ലിൻ സെന്റർ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് ബ്രൂക്ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷനിൽ ആളുകൾ പ്രതിഷേധവുമായി തടിച്ചു കൂടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അതേസമയം, ഗതാഗതനിയമം ലംഘിച്ചതിനെത്തുടർന്നാണ് യുവാവിനെ പിടികൂടിയതെന്നും ഇയാൾക്കെതിരെ മറ്റൊരു കേസിൽ വാറന്റ് ഉണ്ടെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് വാദം. എന്നാൽ യുവാവ് തിരിച്ച് കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് പൊലീസ് പറഞ്ഞു. യുവാവിനോടൊപ്പം കാറിലുണ്ടായിരുന്ന പെൺകുട്ടിക്കും ചെറിയ പരുക്കുക്കേറ്റിരുന്നു . അതേസമയം, യുവാവ് മരിക്കുന്നതിന് തൊട്ടുമുൻപ് അമ്മയെ വിളിച്ചിരുന്നതായും മകനു നേരെ പൊലീസ് ആക്രോശിക്കുന്നത് കേട്ടുവെന്നും പോലീസ് ഫോൺ പിടിച്ചുമാറ്റുകയായിരുന്നുവെന്നും യുവാവിന്റെ അമ്മ പറഞ്ഞു. ഇതേതുടർന്ന് കുറച്ച് സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോൾ മകന്റെ ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്താണ് ഫോൺ എടുത്തതെന്നും അവിടെ നടന്ന സംഭവങ്ങൾ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. യുവാവിന് ലഭിക്കണമെന്ന ആവശ്യവുമായി ബ്രൂക്‌ലിൻ സെന്ററിൽ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. സംഭവത്തെത്തുടർന്ന് ദുഖം രേഖപ്പെടുത്തിയ ബ്രൂക്‌ലിൻ സിറ്റി മേയർ മൈക് എലിയറ്റ് സമാധനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.

Related Topics

Share this story