Times Kerala

നായികാ പ്രാധാന്യം വേണമെന്നുള്ള പിടിവാശി ഇല്ല ;തുറന്ന് പറഞ്ഞ് നടി രജീഷ വിജയൻ

 
നായികാ പ്രാധാന്യം വേണമെന്നുള്ള പിടിവാശി ഇല്ല ;തുറന്ന് പറഞ്ഞ് നടി രജീഷ വിജയൻ

നായിക പ്രധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമേ ചെയ്‌യുളളുവെന്ന പിടിവാശിയൊന്നും തനിക്കില്ലെന്ന് തുറന്ന് പറഞ്ഞ് നടി രജീഷ് വിജയൻ.നല്ലതായി തോന്നുന്ന കഥാപാത്രമാണ് താൻ ചെയ്യുന്നത് എന്നുമാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്.നല്ല തിരക്കഥയുമായി ഒരുപാട് പേർ വരാറുണ്ടെങ്കിലും പലതിലും താൻ ചെയ്ത കഥാപാത്രത്തിനോട് സമാതനകളുണ്ടായിരിക്കും അതിനാൽ അത്തരം കഥകൾ തെരഞ്ഞെടുക്കില്ലന്നും താരം പറഞ്ഞു.മലയാളത്തിനു പുറമെ തമിഴിലും താരത്തിനിപ്പോൾ ആരാധകർ ഏറെയാണ്. ധനുഷിനൊപ്പമുള്ള ചിത്രം കര്‍ണന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജൂണ്‍ കണ്ടിട്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story