Times Kerala

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു; സുഹൃത്തിന് പരിക്ക്

 
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു; സുഹൃത്തിന് പരിക്ക്

അടൂർ: എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു കെഎസ്ആർടിസി ബസിലിടിച്ച് ഒരു വിദ്യാർത്ഥി മരിച്ചു. അടൂർ വയലാ നന്ദനം വീട്ടിൽ രാധാകൃഷ്ണൻ ഉണ്ണിത്താന്റെ മകൻ യദുകൃഷ്ണൻ (16) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന വടക്കടത്തുകാവ് പാറയിൽ വീട്ടിൽ അജ്മലിനാണ് (17) പരുക്കേറ്റത്.പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളിലെ എസ്എസ്എൽസി വിദ്യാർഥികളാണ്.കെപി റോഡിൽ ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. സ്കൂളിൽനിന്ന് ഇറങ്ങിയ യദുവും അജ്മലും ബൈക്കിൽ തൊട്ടടുത്തുള്ള എൻഎസ് യുപി സ്കൂളിനു മുൻപിലെത്തിയപ്പോൾ അടൂരിൽ നിന്ന് പുനലൂരിലേക്ക് വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story