Times Kerala

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ ചേരും

 
തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ ചേരും

തൃശൂർ :തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ 10 .30 നു ചേരും .പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും .പൂരം നടത്തിപ്പിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട് .

ആളുകളെ പാസ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലുണ്ട് .സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകൾ അടയ്ക്കും .പൂരം നടത്താമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് ദേവസ്വം വകുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട് .എന്നാൽ ആളുകളെ നിയന്ത്രിക്കുന്നതിനോട് ദേവസ്വം എതിർപ്പ് പ്രകടപ്പിച്ചിട്ടില്ല .

 

Related Topics

Share this story