Times Kerala

സഞ്ജുവിന്റെ സെഞ്ച്വറിക്കും രക്ഷിക്കാനായില്ല; രാജസ്ഥാന് തോല്‍വി

 
സഞ്ജുവിന്റെ സെഞ്ച്വറിക്കും രക്ഷിക്കാനായില്ല; രാജസ്ഥാന് തോല്‍വി

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ
ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തില്‍ പുറത്താക്കുകയായിരുന്നു.63 പന്തുകള്‍ നേരിട്ട സഞ്ജു ഏഴ് സിക്‌സും 12 ഫോറുമടക്കം 119 റണ്‍സെടുത്തു.

Related Topics

Share this story