Times Kerala

തൊട്ടപ്പൻ; തീയേറ്ററുകളിൽ വിജയം കൊയ്യുന്നു

 
തൊട്ടപ്പൻ; തീയേറ്ററുകളിൽ വിജയം കൊയ്യുന്നു

വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ‘തൊട്ടപ്പൻ’ തീയേറ്ററുകളിൽ ആവേശമാകുകയാണ്. ഫ്രാൻസിസ് നൊറോണയുടെ കഥയെ അവലംബിച്ച് ഒരുക്കിയ ‘തൊട്ടപ്പൻ’ ആ കഥയോട് പരമാവധി നീതി പുലർത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. വിനായകൻെറ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ഇത്താക്ക്. റോഷൻ മാത്യുവെന്ന നടന്റെ സാധ്യതകളാണ് ‘തൊട്ടപ്പൻ’ എന്ന സിനിമയുടെ മറ്റൊരു കണ്ടെത്തൽ. ഇസ്മു എന്ന ഇസ്മയിലിനെ റോഷൻ മികവോടെ അവതരിപ്പിച്ചിരിക്കുന്നു. വിനായകനോട് മത്സരിച്ച് അഭിനയിക്കുകയാണ് പ്രിയംവദ. എന്തുകൊണ്ടും തീയേറ്ററുകളിൽ ആവേശ പെരുമഴ തീർക്കുകയാണ് തൊട്ടപ്പൻ.

Related Topics

Share this story