Times Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1010 പേർക്ക് കോവിഡ്

 
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1010 പേർക്ക് കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 1010 പേർക്ക് കോവിഡ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവായി.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 993 പേര്‍ക്കാണ് രോഗം ബാധിച്ചത്.5743 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 425 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2199 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24059 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 360298 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 93 പേര്‍ ഉള്‍പ്പെടെ 677 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

Related Topics

Share this story