Times Kerala

10 കിലോമീറ്ററോളം ഉയരത്തിൽ പുക വമിപ്പിച്ച് അഗ്നിപർവ്വതസ്ഫോടനം; കരീബിയൻ രാജ്യമായ സെന്റ് വിൻസെന്റിലെ അഗ്നിപർവ്വതം പൊട്ടിയത് 40 വർഷങ്ങൾക്ക് ശേഷം- വീഡിയോ കാണാം

 
10 കിലോമീറ്ററോളം ഉയരത്തിൽ പുക വമിപ്പിച്ച് അഗ്നിപർവ്വതസ്ഫോടനം; കരീബിയൻ രാജ്യമായ സെന്റ് വിൻസെന്റിലെ അഗ്നിപർവ്വതം പൊട്ടിയത് 40 വർഷങ്ങൾക്ക് ശേഷം- വീഡിയോ കാണാം

കരീബിയൻ രാജ്യമായ സെന്റ് വിൻസെന്റിലെ കിഴക്കൻ ദ്വീപിലുള്ള ലാ സൗഫ്രിയർ അഗ്നിപർവ്വതത്തിൽ ഉണ്ടായ വൻ സ്ഫോടനത്തിൻെറ ഭാഗമായി 16,000 ഓളം പ്രദേശവാസികളെ ഒഴിപ്പിച്ചു. 40 വർഷങ്ങൾക്ക് ശേഷമാണ് വെള്ളിയാഴ്ച ഈ പർവ്വതത്തിൽ സ്‌ഫോടനമുണ്ടായത്. ദ്വീപിലാകമാനം ഇരുട്ട് പരത്തിക്കൊണ്ട് 10 കിലോമീറ്ററോളം ഉയരത്തിലേക്കാണ് പുകപടലം ഉയർന്ന് പൊങ്ങിയത്. കുറച്ച് മാസങ്ങളായി അധികൃതർ പൊതുജനങ്ങൾക്ക് സ്ഫോടനസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയുമിതുപോലെയുള്ള ചെറുതും വലുതുമായ സ്ഫോടനങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഇൻഡീസ് സീസ്മിക് സെന്റർ അറിയിച്ചിട്ടുണ്ട്. കോവിഡ് പടരുമെന്നുള്ള ആശങ്കകൾക്ക് നടുവിലും ക്രൂയിസ് കപ്പലിൽ പൊതുജനങ്ങളെ അടുത്തുള്ള ദ്വീപിൽ എത്തിച്ച് അഭയം നൽകാനായിരുന്നു അധികൃതരുടെ തീരുമാനം.

Related Topics

Share this story