Times Kerala

“വാർത്തകൾ ഇതുവരെ”; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

 
“വാർത്തകൾ ഇതുവരെ”; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

മനോജ് നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക് പേജിലുടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നടന്‍ സിജുവില്‍സണാണ് നായകനായെത്തുന്നത്.

വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, നസീര്‍ സംക്രാന്തി, ലക്ഷ്മിപ്രിയ, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോസണ്‍ പി.എസ്.ജി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകരിലൊരാളായ മെജോ ജോസഫാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആര്‍ ശ്രീജിത്ത് എഡിറ്റിങ്ങ് ചെയ്യുന്നു.

Related Topics

Share this story