Times Kerala

പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു ; രണ്ട് പേർ പിടിയിൽ

 
പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു ; രണ്ട് പേർ പിടിയിൽ

കൊല്ലം: കൊല്ലം പുനലൂരിൽ ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു. പുനലൂർ വിളക്കുവെട്ടം സുരേഷ് ബാബു (59) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.സംഭവത്തെ തുടർന്ന് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു . മോഹനൻ, സുനിൽ എന്നിവരെയാണ് പോലീസ് പിടിക്കൂടിയത് .

Related Topics

Share this story