Times Kerala

ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; അന്വേഷണം

 
ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; അന്വേഷണം

പാലക്കാട്: ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തായാണ് സംഭവം. കണ്ടെത്തിയവയില്‍ കൂടുതലും കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂര്‍ പ്രദേശത്തുള്ളവരുടെ പേരിലുള്ള കാര്‍ഡുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.കാര്‍ഡിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചിട്ടുണ്ട്. വോട്ടര്‍മാരുടെ പുതുക്കിയ അമ്പതോളം കാര്‍ഡുകളാണ് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്. പുതിയ കാര്‍ഡുകള്‍ നല്‍കിയതോടെ പഴയത് ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ തന്നെ ഉപേക്ഷിച്ചതാണോ എന്ന കാര്യവും വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story