Times Kerala

ചികില്‍സയ്ക്കെത്തിയ യുവതിയെ റൂം പൂട്ടിയശേഷം കടന്നുപിടിക്കാന്‍ നഴ്സിങ് അസിസ്റ്റന്റിന്റെ ശ്രമം

 
ചികില്‍സയ്ക്കെത്തിയ യുവതിയെ റൂം പൂട്ടിയശേഷം കടന്നുപിടിക്കാന്‍ നഴ്സിങ് അസിസ്റ്റന്റിന്റെ ശ്രമം

കോഴിക്കോട് :  കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയ യുവതിയെ അപമാനിക്കാന്‍ നഴ്സിങ് അസിസ്റ്റന്റിന്റെ ശ്രമം.  കൈയ്യിലെ പ്ലാസ്റ്റര്‍ അഴിക്കാനെത്തിയ യുവതിയെയാണ് അനില്‍കുമാര്‍ അപമാനിച്ചത്. റൂം പൂട്ടിയശേഷം അനില്‍ കുമാര്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. കരഞ്ഞു കൊണ്ട് പുറത്തേക്കോടിയ യുവതി കുടുംബത്തോടൊപ്പമെത്തി സൂപ്രണ്ടിന് പരാതി നല്‍കിയതിനെ   തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനില്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ നഴ്സിങ് അസിസ്റ്റന്റ് പി.അനില്‍കുമാറിനെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തു. ഇയാളെ സര്‍വീസില്‍ നിന്ന് മാറ്റി നിറുത്തിയ ശേഷം വകുപ്പ്തല നടപടിയെടുക്കാന്‍  സൂപ്രണ്ട് ഡിഎംഒയോട് ശുപാര്‍ശ ചെയ്തു.

Related Topics

Share this story