Times Kerala

ഫാൻസി ഡ്രസ്സ്; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

 
ഫാൻസി ഡ്രസ്സ്; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

നടനും സംവിധായകനുമായി ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫാന്‍സി ഡ്രസ്സ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ രഞ്ജിത്ത് സ്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോമഡി ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ പക്രുവും ഒരു വേഷം ചെയ്യുന്നു. അജയ്കുമാറും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പും ബിജുക്കുട്ടനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പ്രദീപ് നായര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വി സാജനും നിര്‍വ്വഹിക്കുന്നു. രതീഷ് വേഗയാണ് സംഗീതം ഒരുക്കുന്നത്. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ്’ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂലൈ 19 ന് പ്രദർശനത്തിനെത്തും.

Related Topics

Share this story