Times Kerala

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധുവായ യുവാവ് പിടിയിൽ

 
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധുവായ യുവാവ് പിടിയിൽ

രുവനന്തപുരം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ ബന്ധുവായ യുവാവിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല വില്ലേജിൽ കരിമാൻകോട് ഊരാളിക്കോണം സ്വദേശി വിപിനാണ് (22) പിടിയിലായത്. പ്രതിയുടെ ബന്ധുവായ പെൺകുട്ടി പഠനസംബന്ധമായ ആവശ്യങ്ങൾക്കായി പ്രതിയുടെ വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസങ്ങളില്‍ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. തുടർന്നാണ് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലോടുള്ള പാരലൽ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് പ്രതി.

Related Topics

Share this story