Times Kerala

വൈഗ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ചിലർ ഫ്ലാറ്റിൽ എത്തി, കുഞ്ഞിന്റെ മരണത്തിൽ സനുവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല; നിർണായക വെളിപ്പെടുത്തൽ

 
വൈഗ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ചിലർ ഫ്ലാറ്റിൽ എത്തി, കുഞ്ഞിന്റെ മരണത്തിൽ സനുവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല; നിർണായക വെളിപ്പെടുത്തൽ

കൊച്ചി: കൊച്ചി: കളമശേരി മുട്ടാർ പുഴയിൽ പതിമൂന്നുവയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി പിതൃ സഹോദരൻ ഷിനു മോഹൻ. വൈഗയുടെ മരണത്തിൽ തന്റെ സഹോദരനായ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും മറ്റാർക്കൊക്കയോ സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നതായുമായി ഷിനു പറയുന്നത്. സഹോദരൻ കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണെന്നും, പൂനെയിൽ സാമ്പത്തിക ബാധ്യതകളും,കേസുകളുമുണ്ടായിരുന്നെന്നും, കഴിഞ്ഞ അഞ്ച് വർഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ലെന്നും ഷിനു പറയുന്നു. വൈഗ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സനു മോഹന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ ചിലർ എത്തിയിരുന്നതായും. സനു പണം നൽകാനുള്ള ആളുകളായിരുന്നു അതെന്നും, ഫ്‌ളാറ്റിന് പുറത്ത് പോയാണ് അവർ സംസാരിച്ചതെന്നും സനുമോഹന്റെ ഭാര്യ തന്നോട് പറഞ്ഞിരുന്നതായും ഷിനു വ്യക്തമാക്കി.അതേസമയം ഭാര്യയുൾപ്പടെ പലരിൽ നിന്നായി 30ലക്ഷത്തോളം രൂപ സമാഹരിച്ചശേഷമാണ് സനു മോഹൻ ഒളിവിൽപ്പോയതെന്നാണ് സൂചന. .ഇതിനിടെ, സനു മോഹന്റെ സ്വത്തു വിവരങ്ങളാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്. ഇതിനായി റജിസ്ട്രേഷൻ വകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. കൂടാതെ, വൈഗയുടെ മരണവും തന്റെ നാടുവിടലും സനു നേരത്തെ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.സനു മോഹനെ കണ്ടെത്താൻ പൊലീസിന്റെ ഒരു സംഘം കൊൽക്കത്തയിലേക്ക് പോകുമെന്നും സൂചനയുണ്ട്. സനുവിന് തമിഴ്നാട്ടിൽ മറ്റൊരു കുടുംബമുണ്ടെന്നും കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. എന്നാൽ, കേരളത്തിലെയും തമിഴ്നാട്ടിലെയും ബാങ്കുകളിൽ സനുവിന്റെ ആധാർ നമ്പർ വച്ച് അന്വേഷിച്ചെങ്കിലും പുതിയ അക്കൗണ്ടുകളൊന്നും കണ്ടെത്താനുമായില്ല.

Related Topics

Share this story