Times Kerala

കോവിഡ് വ്യാപനം; മുംബൈ നഗരത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ

 
കോവിഡ് വ്യാപനം; മുംബൈ നഗരത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. വെള്ളിയാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 7 വരെയാണ് വാരാന്ത്യ അടച്ചിടല്‍. ഈ സമയങ്ങളിൽ ആവശ്യസർവീസുകൾ മാത്രമേ അനുവദിയ്ക്കു.ഭക്ഷണം, അവശ്യസാധനങ്ങൾ എന്നിവയുടെ ഹോം ഡെലിവറിക്ക് ഇളവ് നൽകിയിട്ടുണ്ട്. പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികള്‍ക്കും നിയന്ത്രണങ്ങളില്‍ ആനുകൂല്യമുണ്ട്.അതേസമയം, സംസ്ഥാനത്താകെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച സൂചന നൽകിയിരുന്നു. ഞായറാഴ്ച ടാസ്‌ക് ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

Related Topics

Share this story