Times Kerala

നടി നേഹ സക്‌സേനയുടെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ; എന്ത് ചെയ്യണമെന്നറിയാതെ താരം

 
നടി നേഹ സക്‌സേനയുടെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ; എന്ത് ചെയ്യണമെന്നറിയാതെ താരം

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടി നേഹ സക്സേന..തുളു ഭാഷയില്‍ പുറത്തിറങ്ങിയ ‘റിക്ഷ ഡ്രൈവര്‍’ആയിരുന്നു നേഹയുടെ ആദ്യചിത്രം. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു. ഇപ്പോളിതാ തനിക്കുണ്ടായ ഒരു ആശയക്കുഴപ്പം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ ഉണ്ടെന്നതാണ് താരത്തെ കുഴപ്പിക്കുന്നത്.നടി നേഹ സക്‌സേനയുടെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ; എന്ത് ചെയ്യണമെന്നറിയാതെ താരം രണ്ട് പേജുകളിലും രണ്ട് തരം വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിന്റെ കാരണവും നേഹ തന്നെ പറയും നേഹ സക്‌സേന എന്ന പേരിൽ മറ്റൊരു നടി കൂടിയുണ്ട്. അവർ ടി.വി. താരമാണ്. ആ നേഹയുടെ വിവരങ്ങൾ തന്റെ പേജുമായി ഇടകലരുന്നു എന്നാണ് നേഹയുടെ പരാതി. താൻ വിവാഹിതയല്ല, പക്ഷെ മറ്റേയാളുടെ വിവാഹ വിവരങ്ങൾ തന്റെ പേജിൽ കയറി വരുന്നു. തന്റെ ചിത്രങ്ങളുടെ വിവരം സീരിയൽ താരമായ നേഹയുടെ പേജിലേക്കും പോകുന്നു എന്നും തരാം പറയുന്നു.

Related Topics

Share this story