Times Kerala

കോവിഡ് വ്യാപനം; അഞ്ചു സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക്?, കേരളത്തിലും സ്ഥിതി രൂക്ഷം

 
കോവിഡ് വ്യാപനം; അഞ്ചു സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക്?, കേരളത്തിലും സ്ഥിതി രൂക്ഷം

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ചില നഗരങ്ങളിലും ജില്ലകളിലും ലോക്ഡൗണിന് സമമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തുടരുന്ന സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങള്‍കടുപ്പിക്കുന്നതിനോടൊപ്പം, ഏത്രയും വേഗം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളത് അഞ്ച് സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവയാണ് .

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമഗ്ര കക്ഷി അവലോകന യോഗത്തിന് ശേഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തിൽ ഒരു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ ഒത്തുചേരലുകള്‍ മറ്റൊരു മുന്നറിയിപ്പ് വരുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. നിലവിൽ ലോക്ക് ഡൗണിലേക്ക് നീക്കില്ലെന്ന് പറയുമ്പോഴും ഇപ്പോഴത്തെ സാഹചര്യം തുടർന്നാൽ അടച്ചിടുക എന്നതിനപ്പുറം മറ്റു മാര്ഗങ്ങളില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ഉത്തര്‍പ്രദേശ് ആണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കാവുന്ന മറ്റൊരു സംസ്ഥാനം. ഇവിടെ കോവിഡ് വ്യാപനം തടയാനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാണ്‍പൂര്‍, പ്രയാഗ്‌രാജ്, ബറേലി ജില്ലകളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ആരാധനാലയങ്ങളില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര്‍ പ്രവേശിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മധ്യപ്രദേശ് സര്‍ക്കാര്‍ 11 ജില്ലകളിലായി വാരാന്ത്യ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 19 വരെ, ബര്‍വാനി, രാജ്ഗഡ്, വിദിഷ, ഇന്‍ഡോര്‍ സിറ്റി, റൗ നഗര്‍, മാഹു നഗര്‍, നര്‍സിംഗ്പുര്‍, ഷാജാപുര്‍, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോഡ്കൗണ്‍ നീട്ടി.

കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. രാവിലെ 10 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബിദാര്‍, തുംകുരു, ഉഡുപ്പി, മണിപ്പാല്‍ എന്നിവയുള്‍പ്പെടെ കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍ 10 ദിവസത്തെ കൊറോണ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10 മുതലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

അതേസമയം, സമ്പൂർണ ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും, കേരളത്തിലും സമാന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തൽ. ഇതിനിടെ തൃശൂർ പൂരം നടത്താനും സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ, കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃ​ശൂ​ർ​പൂ​രം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വിപത്തായിരിക്കുമെന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് പുറത്ത് വന്നിട്ടുണ്ട്. പൂ​രം സാ​ധാ​ര​ണ​പോ​ലെ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാണ് നിലവിലെ സാഹചര്യത്തിൽ തൃ​ശൂ​ർ ഡി​എം​ഒ സർക്കാരിനോട് ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.സാ​ധാ​ര​ണ​പോ​ലെ പൂ​രം ന​ട​ന്നാ​ൽ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​ക്ക് സം​സ്ഥാ​നംഎത്തുമെന്നും,ഒ​ന്ന​ര വ​ർ​ഷ​മാ​യി സം​സ്ഥാ​നം ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​മെ​ല്ലാം ഇതോടെ പാ​ളി​പ്പോ​കു​മെ​ന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ 20,000 പേ​ർ​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​കു​മെ​ന്നും 10 ശ​ത​മാ​നം രോ​ഗി​ക​ൾ മരണം വരെ സംഭവിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പൂ​രം ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​യി​രി​ക്കി​ല്ലെ​ന്നാ​ണ് ഡി​എം​ഒ​യു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം പൂ​രം ആ​ചാ​ര​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്നാ​ണ് ദേ​വ​സം ബോ​ർ​ഡു​ക​ളു​ടെ നി​ല​പാ​ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ടി​വി​യി​ലൂ​ടെ പൂ​രം കാ​ണാ​ൻ ത​യാ​റാ​ക​ണ​മെ​ന്നുമാണ് ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.

ഇതിനിടെ, പൂ​രം ത​ക​ർ​ക്കാ​ൻ ഡി​എം​ഒ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം രംഗത്തെത്തിയിട്ടുണ്ട്. പൂ​ര​ത്തി​ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഡി​എം​ഒ​യു​ടെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാറമേക്കാവിന്റെ ആരോപണം.ഊ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കാ​ണ് ഡി​എം​ഒ സ​ർ​ക്കാ​രി​ന് ന​ൽ​കി​യി​രി​ക്കു​ന്നതെന്നും, പൂ​ര​ത്തി​ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ദേ​വ​സ്വ​ങ്ങ​ൾ ത​യാ​റാണെന്നും. ആ​ചാ​ര​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് പൂ​രം ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി.

Related Topics

Share this story