Times Kerala

മൻസൂർ വധക്കേസ് പ്രതിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സ്ഥലത്ത് വീണ്ടും പോലീസ് പരിശോധന

 
മൻസൂർ വധക്കേസ് പ്രതിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സ്ഥലത്ത് വീണ്ടും പോലീസ് പരിശോധന

കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മ​ൻ​സൂ​റിനെ കൊലപ്പെടുത്തിയ കേസിലെ ര​ണ്ടാം പ്ര​തി​യാ​യ ര​തീ​ഷി​ന്‍റെ മ​ര​ണം ദു​രൂ​ഹ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ​ർ​ക്കാ​ർ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഡി​വൈ​എ​സ്പി ഷാ​ജ് ജോ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ര​തീ​ഷി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും, മരണത്തിന് മുൻപ് ശ്വാസം മുട്ടിച്ചിരുന്നു എന്നും വ്യ​ക്ത​മാ​യി​രു​ന്നു. ഇ​താ​ണ് ദു​രൂ​ഹ​ത​യ്ക്ക് ഇടയാക്കിയിരിക്കുന്നത്.പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് പി​ന്നാ​ലെ ഫോ​റ​ൻ​സി​ക് സം​ഘ​ത്തി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി വിശദമായ തെളിവെടുപ്പ് നടത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി റൂ​റ​ൽ എ​സ്പി​യാ​ണ് മൊ​ഴി ശേ​ഖ​രി​ച്ച​ത്. വി​ശ​ദ​മാ​യ മൊ​ഴി​യ്ക്കാ​യി എ​സ്പി ഡോ​ക്ട​ർ​മാ​രെ ഒ​പ്പം കൂ​ട്ടി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്.വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ചെ​ക്യാ​ട് കു​ളി​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ ര​തീ​ഷി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story