Times Kerala

വൈഗയുടെ മരണം; സനുവിന്റെ സ്വത്തുവിവരങ്ങൾ കണ്ടെത്താൻ നീക്കം

 
വൈഗയുടെ മരണം; സനുവിന്റെ സ്വത്തുവിവരങ്ങൾ കണ്ടെത്താൻ നീക്കം

കാക്കനാട് : മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗ എന്ന 13കാരിയുടെ മരണത്തിൽ അന്വേഷണം കൂടുതൽ തലങ്ങളിലേക്ക്. വൈഗയുടെ മരണത്തിന് പിന്നാലെ കാണാതായ പിതാവ് സനു മോഹനായുള്ള തെരച്ചിൽ തുടരുകയാണ്.ഇതിനിടെ, സനു മോഹന്റെ സ്വത്തു വിവരങ്ങളാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്. ഇതിനായി റജിസ്ട്രേഷൻ വകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. കൂടാതെ, വൈഗയുടെ മരണവും തന്റെ നാടുവിടലും സനു നേരത്തെ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.സനു മോഹനെ കണ്ടെത്താൻ പൊലീസിന്റെ ഒരു സംഘം കൊൽക്കത്തയിലേക്ക് പോകുമെന്നും സൂചനയുണ്ട്. സനുവിന് തമിഴ്നാട്ടിൽ മറ്റൊരു കുടുംബമുണ്ടെന്നും കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. എന്നാൽ, കേരളത്തിലെയും തമിഴ്നാട്ടിലെയും ബാങ്കുകളിൽ സനുവിന്റെ ആധാർ നമ്പർ വച്ച് അന്വേഷിച്ചെങ്കിലും പുതിയ അക്കൗണ്ടുകളൊന്നും കണ്ടെത്താനുമായില്ല.

Related Topics

Share this story