കൊല്ലത്ത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച 65കാരൻ പിടിയിൽ
Apr 11, 2021, 13:36 IST
കൊല്ലം: ശാസ്താംകോട്ടയിൽ സൈക്കിളിൽ വരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ച 65കാരൻ പിടിയിൽ. പോരുവഴി അമ്പലത്തുംഭാഗം പ്ലാവിളയിൽ വീട്ടിൽ തുളസിയെയാണ് (65) ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.കളിക്കാൻ പോയിട്ട് സൈക്കിളിൽ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽവെച്ച് സൈക്കിൾ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു.